Narendra Modi in Kerala: 'കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ'; മോദി വീണ്ടും കേരളത്തിൽ
പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ, ഗുരുവായൂർ തുടങ്ങിയ പുണ്യഭൂമികളെ നമിക്കുന്നു എന്നും കേരളത്തിലേയ്ക്ക് വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ തനിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. വിഷു ദിനത്തിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതെന്ന പറഞ്ഞ മോദി ഈ പുതുവർഷം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന ഗ്യാരണ്ടിയും പ്രവർത്തകർക്ക് നൽകി.
കുന്നംകുളത്തെ പരിപാടിയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെടുന്ന കാട്ടാക്കടയിലേയ്ക്കാണ് പ്രധാനമന്ത്രി പോകുക. ഇന്ന് തമിഴ്നാട്ടിലും അദ്ദേഹത്തിന് പൊതുയോഗമുണ്ട്. ഈ വർഷം ജനുവരി മുതൽ ഇത് 7-ാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഈ വർഷം ഇത് 8-ാം തവണയാണ് അദ്ദേഹം തമിഴ്നാട് സന്ദർശിക്കുന്നത്.
PM Modi ലോക്സഭ തിരഞ്ഞെടുപ്പ് 2024 നരേന്ദ്ര മോദി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
स्रोत: Zee News - 🏆 7. / 63 और पढो »
स्रोत: Zee News - 🏆 7. / 63 और पढो »
स्रोत: Zee News - 🏆 7. / 63 और पढो »
स्रोत: Zee News - 🏆 7. / 63 और पढो »
स्रोत: Zee News - 🏆 7. / 63 और पढो »